ബജറ്റ്​ സൂചന; അന്തിമ രൂപമാകുക വാർഷിക പദ്ധതിക്കുശേഷം -ഓമല്ലൂർ ശങ്കരൻ

പത്തനംതിട്ട: ബജറ്റ്​​ അടിത്തറമാത്രമാ​ണെന്നും വാർഷിക പദ്ധതിരേഖ വരുന്നതോടെയാണ്​ വികസന പദ്ധതികൾക്ക്​ അന്തിമ രൂപം കൈവരുകയുള്ളൂ എന്നും ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ. വിഷയാടിസ്ഥാനത്തിൽ പണം നീക്കിവെക്കുന്നതിന്‍റെ സൂചനയാണ്​ ബജറ്റിലുള്ളത്​. ഇതിൽനിന്ന്​ ഏതെല്ലാം കൃഷിക്ക്​ എത്ര രൂപ ചെലവാക്കും എങ്ങിനെയാണ്​ ആ തുക വിനിയോഗിക്കുക എന്നിവയെല്ലാം വാർഷിക പദ്ധതി തയാറാക്കുമ്പോഴാണ്​ വ്യക്തമാകുക. വാർഷിക പദ്ധതി തയാറാക്കൽ ഈമാസം നടക്കും. മേയ്​ മാസത്തോടെ അതിന്​ അന്തിമ രൂപമാകും. അപ്പോഴെ എന്തെല്ലാമാകും ചെയ്യുക എന്ന്​ വ്യക്തമാകുകയുള്ളൂ. അതിനുമുമ്പ്​ കൃഷിവകുപ്പ്​ ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവരെയെല്ലാം വിളിച്ച്​ സാധ്യതകൾ അന്വേഷിക്കും. അതിനുശേഷമാകും പദ്ധതി തയാറാക്കുക. വികസന പദ്ധതി രേഖയാണ്​ അന്തിമം. അതിൽ എല്ലാ വിശദാംശങ്ങളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.