റമദാനെ വരവേൽക്കാൻ പള്ളികൾ ഒരുങ്ങി

പന്തളം: റമദാൻ മാസത്തെ വരവേൽക്കാൻ മുസ്​ലിം പള്ളികളും ഭവനങ്ങളും ഒരുങ്ങി, കടയ്ക്കാട് മുസ്​ലിം ജുമാമസ്ജിദിൽ സ്ത്രീകൾക്ക്​ രാത്രിനമസ്കാരത്തിന് മഹല്ല്​ കമ്മിറ്റി സൗകര്യങ്ങൾ ഒരുക്കി. പള്ളികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലും മോടിപിടിപ്പിക്കലും അവസാന ഘട്ടത്തിലാണ്​. കടയ്​ക്കാട് ജുമാമസ്ജിദിന്റെ കീഴിലുള്ള വിവിധ പള്ളികളിലും ചേരിക്കൽ, മുട്ടാർ, പുന്തല തുടങ്ങിയ മഹല്ലുകളിലും ഒരുക്കം പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു. രാത്രിനമസ്കാരത്തിന്​ ഖുർആൻ മനഃപാഠമാക്കിയവരെ വിവിധ സ്ഥലങ്ങളിൽ നിയമിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ സ്ത്രീകൾക്ക് രാത്രി നമസ്കാരം വീടുകൾ കേന്ദ്രീകരിച്ചായിരുന്നു. ഇക്കുറി ആദ്യമായാണ് ഏറെ പഴക്കമുള്ള കടയ്ക്കാട് മുസ്​ലിം ജുമാമസ്ജിദിൽ സ്ത്രീകൾക്ക് രാത്രി നമസ്കാരം ഒരുക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.