പത്തനംതിട്ട: എസ്.ബി.ഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ കേറ്ററിങ് പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 10 ദിവസം. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ 0468 2270244, 2270243 നമ്പറില്‍ ഉടൻ പേര് രജിസ്റ്റര്‍ ചെയ്യണം. ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തിക്കില്ല പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഐ.എല്‍.ജി.എം.എസ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫ്രണ്ട് ഓഫിസ് ഈ മാസം ഒന്ന്, രണ്ട് തീയതികളില്‍ പ്രവര്‍ത്തിക്കുകയില്ലെന്ന് ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0468 2350237. യോഗം നാളെ പത്തനംതിട്ട: ജില്ല ശിശുക്ഷേമ സമിതിയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി യോഗം ഈ മാസം രണ്ടിന് വൈകീട്ട് നാലിന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ കൂടുമെന്ന് ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.