ഏഴംകുളത്ത് നടപ്പാക്കിയത് 45 ലക്ഷം രൂപയുടെ പദ്ധതികൾ അടൂർ: ആർദ്ര കേരളം പുരസ്കാരത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യമേഖലയുടെ വികസനത്തിന് 2020-21 സാമ്പത്തിക വർഷത്തിൽ 45 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കി. 15 ലക്ഷം രൂപ ചെലവഴിച്ച കാരുണ്യ ഗ്രാമം പദ്ധതിയിലൂടെ മാരകരോഗങ്ങൾ പിടിപെട്ടവർക്ക് സൗജന്യമായി മരുന്നുകൾ നൽകി. പാലിയേറ്റിവ് കെയർ പദ്ധതിയിലൂടെ കിടപ്പുരോഗികൾക്ക് ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തി ആശ്വാസമേകി. കൈതപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രവർത്തനം ആർദ്രം പദ്ധതിയിൽ മികവുറ്റതാക്കി. കൂടുതൽ മരുന്നുകൾ സ്റ്റോക്ക് ചെയ്യുകയും പ്രാഥമികസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു പ്രവർത്തനം കാര്യക്ഷമമാക്കി. പകർച്ചവ്യാധികൾ തടയാനുള്ള പ്രവർത്തനങ്ങളും കോവിഡ് വാക്സിൻ കുറ്റമറ്റരീതിയിൽ നൽകാനും നടപടിയെടുത്തു. തുടർന്നും എല്ലാ മേഖലകളിലും ജനനന്മ ലാക്കാക്കി പ്രവർത്തനങ്ങൾ നടത്തണമെന്ന് ഏഴംകുളം പഞ്ചായത്ത് പ്രസിഡന്‍റ് വി.എസ്. ആശ പറഞ്ഞു. PTL ADR Award Package item വി.എസ്. ആശ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.