പന്തളം: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി ഭൂമിയിൽ കല്ലിട്ടു തിരിക്കുന്നതിന് രണ്ടാം ദിവസവും ഉദ്യോഗസ്ഥർ ആരും എത്തിയില്ല. തുടർന്ന് സമരക്കാർ പ്രതിഷേധിച്ച് പിരിഞ്ഞു. ജില്ലയിൽ പന്തളത്തിന് സമീപം മൂടിയൂർക്കോണത്ത് വ്യാഴാഴ്ച കല്ലിടൽ തുടങ്ങുമെന്ന വിവരത്തിനു പിന്നാലെ തടിച്ചുകൂടിയത് നൂറുകണക്കിന് ആൾക്കാരായിരുന്നു. കല്ലിടുമെന്ന് ആദ്യം സൂചനയുണ്ടായിരുന്ന ബുധനാഴ്ച ബി.ജെ.പിയും കോൺഗ്രസും സമരത്തിന് എത്തിയിരുന്നു. എന്നാൽ, സിൽവർ ലൈൻ കടന്നുപോകുന്ന പ്രദേശത്തെ വീടുകളിൽ ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. വ്യാഴാഴ്ചയും രാവിലെ എട്ടര മുതൽതന്നെ പ്രദേശത്ത് പ്രതിഷേധക്കാർ നിലയുറപ്പിച്ചിരുന്നു. പൊലീസിനു പിന്നാലെ ഉദ്യോഗസ്ഥരും എത്തുമെന്ന കാത്തിരിപ്പിലായിരുന്നു പ്രതിഷേധക്കാർ. ഉച്ചക്ക്12.30ഓടെ കല്ലിടീൽ ഇല്ലെന്ന് ഉറപ്പായതോടെയാണ് ആളുകൾ പിരിഞ്ഞുപോയത്. കോൺഗ്രസ് പ്രവർത്തകർ കാത്തിരിപ്പിനൊടുവിൽ സിൽവർ ലൈൻ വിരുദ്ധ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സമരസമിതി കൺവീനർ കെ.ആർ. വിജയകുമാർ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്‍റ് വേണുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാൻ വി.എം. അലക്സാണ്ടർ, മാത്യൂസ്, ബിജു, കോശി കെ. മാത്യു, കെ.എൻ. രാജൻ, രാഹുൽ രാജ്, കൈരളി, പി.പി. ജോൺ, റഹീം റാവുത്തർ എന്നിവർ സംസാരിച്ചു. ഫോട്ടോ .. സിൽവർ ലൈൻ കടന്നുപോകുന്ന മുടിയൂർക്കോണം ഭാഗത്ത് കോൺഗ്രസ് പ്രവർത്തകരുടെ വ്യാഴാഴ്ചത്തെ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.