എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച് നടത്തി

പന്തളം: നികുതി വർധനക്കെതിരെ എസ്.ഡി.പി.ഐ പന്തളം മുനിസിപ്പൽ കമ്മിറ്റി നേതൃത്വത്തിൽ പന്തളം സബ് ട്രഷറിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമ ഉദ്​ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സുധീർ മുട്ടാർ അധ്യക്ഷത വഹിച്ചു. മാർച്ച് ട്രഷറി കവാടത്തിൽ പൊലീസ് തടഞ്ഞു. മുനിസിപ്പൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷംസ് കടക്കാട് , ജനറൽ സെക്രട്ടറി അൻസാരി മുട്ടാർ, ജില്ല സെക്രട്ടറി സഫിയ പന്തളം, ഷെഫീർ മുത്തൂണി, സുനിൽ തോമസ്, ഇർഷാദ്, ഷെജീർ, ജലീൽ ചേരിക്കൽ, മുജീബ് ചേരിക്കൽ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം സബ് ട്രഷറി ഓഫിസിലേക്ക് എസ്.ഡി.പി.ഐ നടത്തിയ മാർച്ച് ജില്ല കമ്മിറ്റി അംഗം ഷൈജു ഉളമ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.