ബാങ്കിന്​ മുന്നിൽ നാലാംദിവസവും സമരം

തിരുവല്ല: കാത്തലിക് സിറിയൻ ബാങ്ക് മാനേജ്മെന്‍റിന്‍റെ നിഷേധാത്മക സമീപനങ്ങളിൽ പ്രതിഷേധിച്ച് ജീവനക്കാർ തിരുവല്ല ബ്രാഞ്ചിന് മുന്നിൽ നടത്തുന്ന അനിശ്ചിതകാല പണിമുടക്ക്​ നാലാംദിനവും തുടർന്നു. ഐ.എൻ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കരി നാലാം ദിനസമരം ഉദ്​ഘാടനം ചെയ്തു. ഈസ്റ്റ്​ ഇന്ത്യ കമ്പനിയെ പോലും കടത്തിവെട്ടുന്ന കരിനിയമങ്ങളാണ് സി.എസ്.ബി ബാങ്കിൽ നടപാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സമരസമിതി കൺവീനർ രമേഷ് കുമാർ അധ്യക്ഷത വഹിച്ചു. ശശിധരൻ മുത്തൂർ, വിശ്വംഭരൻ , അജി മഞ്ഞാടി എന്നിവർ സംസാരിച്ചു. അഡ്വ. പി. സരസപ്പൻ അനുസ്മരണം തിരുവല്ല: വിശ്വകർമ വർക്കേഴ്സ് ഫെഡറേഷൻ പത്തനംതിട്ട ജില്ല കമ്മിറ്റി നേതൃത്വത്തിൽ ആർട്ടിസാൻസ് കോർപറേഷൻ സ്ഥാപകനായ അഡ്വ. പി. സരസപ്പൻ അനുസ്മരണം നടത്തി. മുത്തൂർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ അയ്യനാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ മനോജ് കൊച്ചുവീട്ടിൽ അധ്യക്ഷതവഹിച്ചു. ആർട്ടിസാൻസ് മഹിള പ്രതിനിധി ലതിക മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് തിരുവല്ല, രാജേന്ദ്രൻ കാവുംഭാഗം, ഉഷ രാജേന്ദ്രൻ, ടി.ആർ. ബാലചന്ദ്രൻ, കല്ലംപറമ്പിൽ ഗോപി, പ്രകാശ് ചുമത്ര, സദാനന്ദൻ എന്നിവർ സംസാരിച്ചു. തൊഴിലാളികളുടെ സംരക്ഷണത്തിനുവേണ്ടി ആർട്ടിസാൻസ് മന്ത്രാലയം രൂപവത്​കരിക്കണമെന്ന്​ യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.