പുളിക്കൻപാറ പാലത്തിൻെറ കോൺക്രീറ്റ് ഇളകിത്തുടങ്ങി മല്ലപ്പള്ളി: കോട്ടയം-പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന ചുങ്കപ്പാറ-പൊന്തൻപുഴ റോഡിലെ പുളിക്കൻപാറ പാലത്തിൻെറ കോൺക്രീറ്റിന് ബലക്ഷയം. പാലത്തിൻെറ അടിവശത്തെ കോൺക്രീറ്റ് ഇളകി കമ്പികൾ ദ്രവിച്ചുതുടങ്ങി. ആറ് പതിറ്റാണ്ട് പഴക്കമുള്ള ഇടുങ്ങിയ പാലമാണ്. വർഷങ്ങൾക്ക് മുമ്പ് ഈ പാലം നിലനിർത്തി ഒരുവശത്ത് മറ്റൊരു പാലം നിർമിച്ച് വീതി വർധിപ്പിച്ചിരുന്നു. കൊടുംവളവും കുത്തനെയുള്ള ഇറക്കവും കാരണം എതിർദിശയിൽനിന്ന് വരുന്ന വാഹനങ്ങൾ അടുത്തെത്തുമ്പോൾ മാത്രമാണ് കാണാൻ കഴിയുന്നതും. ഇവിടെ അപകടസാധ്യതയും നിലനിൽക്കുന്നു. പുനലൂർ-മൂവാറ്റുപുഴ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പ്രധാന റോഡുകൂടിയായതിനാൽ എപ്പോഴും നല്ല തിരക്കുമാണ്. ജില്ലയുടെ അതിർത്തി പ്രദേശമായതിനാൽ എപ്പോഴും ഈ റോഡിനെ അധികൃതർ അവഗണിക്കുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ഫോട്ടോ: പുളിക്കൻപാറ പാലത്തിൻെറ കോൺക്രീറ്റ് ഇളകി കമ്പി ദ്രവിച്ചനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.