നിയമയുക്തിയില്ലാത്ത തീരുമാനങ്ങൾ ശാന്തി തകർക്കും –സുബൈർ പീടിയേക്കൽ

പന്തളം: ഹിജാബ് നിർബന്ധമാണെന്നും നിയമയുക്തിയില്ലാത്ത തീരുമാനങ്ങൾ നാട്ടിൽ ശാന്തി തകർക്കുമെന്നും മൗലവി സുബൈർ പീടിയേക്കൽ പറഞ്ഞു. കടയ്ക്കാട് മുസ്​ലിം ജമാഅത്തി‍ൻെറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയുടെ സമാപന ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമാഅത്ത് പ്രസിഡന്‍റ്​ മുഹമ്മദ് ഷുഐബ് അധയക്ഷതവഹിച്ചു. പന്തളം ടൗൺ ജുമാമസ്ജിദ് ചീഫ് ഇമാം ഹാഷിം ഹസനി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കബീർ മിസ്ബാഹി ഖുർആൻ പാരായണം നടത്തി. കേരള യൂനിവേഴ്സിറ്റിയിൽനിന്ന്​ എൽ.എൽ.എം. പരീക്ഷയിൽ എ ഗ്രേഡ് നേടിയ ജമാഅത്ത് അംഗം പുത്തൻവിളയിൽ തേജസ് മൻസിൽ ആഷിത ബീഗത്തെ സുബൈർ പീടിയേക്കൽ അനുമോദിച്ചു. ജമാഅത്ത് കമ്മിറ്റി അംഗം സിറാജുദ്ദീൻ ലബ്ബ സ്വാഗതവും ട്രഷറർ അബ്ദുൽ മജീദ് കോട്ടവീട് നന്ദിയും പറഞ്ഞു. ഫോട്ടോ: കടയ്ക്കാട് മുസ്​ലിം ജമാഅത്ത്​ സംഘടിപ്പിച്ച മതപ്രഭാഷണ പരമ്പരയിൽ മൗലവി സുബൈർ പീടിയേക്കൽ സംസാരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.