തിരുവല്ല: നിർമാണം പൂർത്തിയായ മന്നംകരച്ചിറ-കാട്ടുക്കര റോഡിലെ കാഞ്ഞിരവേലി പാലത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. അപ്രോച്ച് റോഡിന്റെ ഇരുവശത്തും സുരക്ഷാ കൈവരി സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ചെറുവാഹനങ്ങൾക്ക് മാത്രം കടന്നുപോകുന്ന തരത്തിൽ നാലു പതിറ്റാണ്ട് മുമ്പ് നിർമിച്ച വീതി കുറഞ്ഞ പാലമായിരുന്നു ഇവിടെ. ഇത് പൊളിച്ചുമാറ്റിയാണ് പുതിയത് നിർമിച്ചത്. രാജ്യസഭ ഉപാധ്യക്ഷനായിരുന്ന പ്രഫ. പി.ജെ. കുര്യന്റെ ഫണ്ടിൽനിന്ന് അനുവദിച്ച 20 ലക്ഷവും നഗരസഭയുടെ 29 ലക്ഷവും ചെലവഴിച്ചാണ് പാലം നിർമിച്ചത്. ഉദ്ഘാടനം 31ന് മൂന്നരക്ക് പ്രഫ. പി.ജെ. കുര്യൻ നിർവഹിക്കുമെന്ന് നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.