'വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനുള്ള നീക്കത്തെ എ.ഐ.എസ്.എഫ് ചെറുക്കും'

തിരുവല്ല: സ്വാതന്ത്ര്യ സമരത്തെ ഒഴിവാക്കിയും സ്വാതന്ത്ര്യസമര സേനാനികളെ അവഗണിച്ചും കേന്ദ്രസര്‍ക്കാര്‍ വിദ്യാഭ്യാസത്തെ കാവിവത്കരിക്കുകയാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ബാബു പറഞ്ഞു. എ.ഐ.എസ്.എഫ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാർഥി മനസ്സുകളില്‍നിന്ന്​ പുരോഗമന ചിന്തകള്‍ ഒഴിവാക്കി തീവ്രഹിന്ദുത്വം അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും ചെറുക്കുമെന്നും അരുണ്‍ ബാബു പറഞ്ഞു. സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ജില്ല അസി. സെക്രട്ടറി ഡി. സജി, എക്സി അംഗങ്ങളായ അരുണ്‍ കെ.എസ്.മണ്ണടി, എ.ഐ.വൈ.എഫ് ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ആര്‍. ജയന്‍, ജില്ല പ്രസിഡന്‍റ്​ അഡ്വ. സുഹാസ് എം.ഹനീഷ്, സെക്രട്ടറി എസ്. അഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി അനിജു എ.നായര്‍ (പ്രസി), അശ്വിന്‍ മണ്ണടി (സെക്ര), മിഥുന്‍, സോനു, ആശിഷ് (സെക്രട്ടേറിയറ്റ് അംഗങ്ങള്‍) എന്നിവരടങ്ങിയ 30 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ചിത്രം PTL 12 AIYF എ.ഐ.എസ്.എഫ് ജില്ല സമ്മേളനം എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ. അരുണ്‍ബാബു ഉദ്ഘാടനം ചെയ്യുന്നു PTL 13 ANIJU അനിജു എ.നായര്‍ PTL 14 ASWIN അശ്വിന്‍ മണ്ണടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.