കെ-റെയിൽ വിരുദ്ധ ജനകീയ സദസ്സുമായി യു.ഡി.എഫ്

പത്തനംതിട്ട: ആറാട്ടുപുഴയിൽ യു.ഡി.എഫ് കെ-റെയിൽ വിരുദ്ധ ജനകീയ സദസ്സ്​ സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ നിർവഹിച്ചു. കാലഹരണപ്പെട്ടതിനാൽ ലോക രാജ്യങ്ങൾ ഉപേക്ഷിച്ച പദ്ധതിയാണ് സിൽവർലൈൻ എന്ന് അദ്ദേഹം പറഞ്ഞു. വികസനവും വേഗതയും എന്നും യു.ഡി.എഫ് പിന്തുണക്കുന്നതാണ്. എന്നാൽ, ഇപ്പോൾ സർക്കാർ നടത്തുന്നത് വികസനമല്ല അഴിമതിയാണ്. അത് അംഗീകരിച്ച് കേരളത്തെ വിൽപനക്ക് വിട്ടുകൊടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള പഞ്ചായത്ത് പ്രസിഡന്‍റ്​ ഷീജ ടി.ടോജി അധ്യക്ഷതവഹിച്ചു. വിക്ടർ ടി.തോമസ്, എ. ഷംസുദ്ദീൻ, മലേത്ത് സരളദേവി, ജോസഫ് എം.പുതുശ്ശേരി, അനീഷ് വരിക്കണ്ണാമല, ജോൺ കെ.മാത്യു, ജോർജ് മാമൻ കൊണ്ടൂർ, ജോർജ്‌ കുന്നപുഴ, ഇ.കെ. ഗോപാലൻ, ജോൺ സി.യോഹന്നാൻ, അഡ്വ. കെ. ജയവർമ തുടങ്ങിയവർ സംസാരിച്ചു. Ph to കെ-റെയിൽ വിരുദ്ധ ജനകീയ സദസ്സ്​ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.