ഇലന്തൂര്‍ ബ്ലോക്കിൽ കടലാസുരഹിത ബജറ്റ്

പത്തനംതിട്ട: 2022-23 സാമ്പത്തികവര്‍ഷത്തെ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ 42.88 കോടി വരവും 42.88 കോടി ചെലവും പ്രതീക്ഷിക്കുന്ന വാര്‍ഷിക ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ബജറ്റ് യോഗത്തില്‍ വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ അവതരിപ്പിച്ചു. ഹരിതചട്ടം പാലിച്ച് കടലാസുരഹിത ബജറ്റ്​ അവതരണമാണ് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകള്‍ക്ക് വിഭവങ്ങള്‍ പങ്കുവെച്ച് നല്‍കുന്ന രീതിയാണ് 2022-23 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ അവലംബിച്ചത്. ഭവനനിര്‍മാണത്തിന് 54.20 ലക്ഷം, തൊഴിലുറപ്പ് പദ്ധതി-11 കോടി, ധനകാര്യ കമീഷന്‍ ഗ്രാന്റ്-88.91ലക്ഷം രൂപ, എം.പി/എം.എല്‍.എ ആസ്തി വികസന ഫണ്ട്-ഒരു കോടി, കാര്‍ഷിക മേഖല- വികസന മേഖല- 59.30 ലക്ഷം, ബ്ലോക്ക് പഞ്ചായത്ത് പുതിയ കെട്ടിട സമുച്ചയത്തിന് 2.60 കോടി എന്നിങ്ങനെ വകയിരുത്തി. പൊതുതെളിവെടുപ്പ് യോഗം മാറ്റി പത്തനംതിട്ട: വൈദ്യുതി ബോര്‍ഡ് ലിമിറ്റഡ്, 2022-23 മുതല്‍ 2026-27 വര്‍ഷത്തിലേക്കുള്ള വരവുചെലവു കണക്കും വൈദ്യുതി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കാനുള്ള അപേക്ഷയിന്മേല്‍ ഈ മാസം 28നും 30നും നടത്താനിരുന്ന പൊതുതെളിവെടുപ്പും പണിമുടക്ക് കാരണം മാറ്റിവെച്ചു. ഈ ദിവസങ്ങളിലെ പൊതുതെളിവെടുപ്പ് യഥാക്രമം ഏപ്രില്‍ 11നും 13നും നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.