ബസ്​ സമരം: ജനത്തിന് ദുഃഖശനി

പത്തനംതിട്ട: സ്വകാര്യ ബസ്​ സമരത്തെതുടർന്ന്​ തുടർച്ചയായ മൂന്നാം ദിവസവും ജനങ്ങൾ വലഞ്ഞു. സ്വകാര്യ ബസുകൾ മാത്രം ഓടുന്ന റൂട്ടുകളിൽ ശനിയാഴ്ചയും ജനങ്ങൾ വിഷമിച്ചു. കെ.എസ്.​ആർ.ടി.സി സർവിസ്​ നടത്തുന്ന റൂട്ടുകളിൽ മാത്രമാണ്​ അധിക ബസുകൾ ഓടിച്ചത്​. ശനിയാഴ്ച വൈകീട്ടും കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ വലിയ തിരക്കാണ്​ അനുഭവപ്പെട്ടത്​. യാത്രക്കാരെ കുത്തിനിറച്ചാണ്​ ബസുകൾ പോയത്. ​ മലയോര മേഖലകളിലും യാത്രാക്ലേശം രൂക്ഷമായി തുടരുന്നു. പത്തനംതിട്ട-ആങ്ങമൂഴി, പത്തനംതിട്ട-പുനലൂർ, പത്തനംതിട്ട-എരുമേലി, പത്തനംതിട്ട- ചെങ്ങന്നൂർ, പത്തനംതിട്ട-തിരുവല്ല റൂട്ടുകളിൽ കെ.എസ്​.ആർ.ടി.സി കൂടുതൽ സർവിസ്​ നടത്തി. സകാര്യ ബസുകൾ മാത്രം ഓടുന്ന വള്ളിക്കോട്​ കോട്ടയം, കടമ്മനിട്ട, പ്രക്കാനം, മുട്ടത്തുകോണം, കൊടുമൺ-ഏഴംകുളം റൂട്ടുകളിലൊന്നും കെ.എസ്​.ആർ.ടി.സി സർവിസുണ്ടായില്ല. പടം......mail....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.