കോന്നി: കോന്നി ഗ്രാമ പഞ്ചായത്ത് ബജറ്റ് അവതരണം പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു. മുൻ ബജറ്റിലെ പദ്ധതികൾ കഴിഞ്ഞ ബജറ്റിലെ തുക നഷ്‍ടപ്പെടുത്തുകയും ഗ്രാമസഭ കൂടി തീരുമാനങ്ങൾ എടുത്തശേഷം ഭരണസമിതി അംഗങ്ങൾ വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് ചില ആളുകൾക്ക് ആനുകൂല്യങ്ങൾ നൽകിയതിലും പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് കെ.ജി. ഉദയകുമാറിന്‍റെ നേതൃത്വത്തിൽ മുദ്രാവാക്യം വിളിക്കുകയും അവതരണം തടസ്സപ്പെടുത്തുകയുമായിരുന്നു. പ്രതിപക്ഷ പ്രതിഷേധത്തിനിടയിലും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോജി എബ്രഹാം ബജറ്റ് അവതരണം തുടർന്നു. പ്രതിപക്ഷ അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് പുറത്തിറങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിഷേധവും തുടർന്നു. തുടർന്ന് സി.പി.എമ്മിന്‍റെ നേതൃത്വത്തിൽ ഒന്നര മണിക്കൂറോളം പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. ഉച്ചക്ക് ഒന്നരയോടെ കോന്നി സി.ഐ അരുൺ കുമാറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.