പൊലീസ് സേന നിയമസംവിധാനത്തെ മെച്ചപ്പെടുത്തി -ചിറ്റയം ഗോപകുമാർ

അടൂർ: കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. പൊലീസ് സേനയുടെ മികച്ച പ്രവർത്തനം നിയമ സംവിധാനത്തെ മെച്ചപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ തോമസ് ജോൺ മോളേത്ത് അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. അംഗങ്ങളെ ആദരിച്ചു. അംഗങ്ങളിൽ കലാ-കായിക വിദ്യാഭ്യാസ രംഗങ്ങളിൽ മികവ് പ്രകടിപ്പിച്ച കുടുംബാംഗങ്ങളെ നഗരസഭ ചെയർമാൻ ഡി. സജി ആദരിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. ഹനീഫ, നഗരസഭ ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, സംഘടന ജില്ല സെക്രട്ടറി റഹീം റാവുത്തർ, സണ്ണി എബ്രഹാം, ശ്രീജിത്, പ്രദീപ്, ഇ. നിസാമുദ്ദീൻ, കോടിയാട്ട് രാമചന്ദ്രൻ, നരേന്ദ്രൻ, കെ.ജി. തോമസ് തുടങ്ങിയവർ സംസാരിച്ചു. PTL ADR Police കേരള സ്റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ ജില്ല സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.