ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണ വിതരണം

പന്തളം: പന്തളം നഗരസഭയിൽ ഭിന്നശേഷിക്കാർക്ക് സഹായോപകരണങ്ങളും പട്ടികജാതി വയോജനങ്ങൾക്ക്​ കട്ടിലും വിതരണം ചെയ്തു. നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. സീന അധ്യക്ഷത വഹിച്ചു. നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൻ യു. രമ്യ, വികസന, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷരായ ബെന്നി മാത്യു, അച്ചൻകുഞ്ഞ് ജോൺ, കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, പന്തളം മഹേഷ്, രത്നമണി സുരേന്ദ്രൻ, ഉഷ മധു, എസ്. അരുൺ എന്നിവർ സംസാരിച്ചു. ഫോട്ടോ: പന്തളം നഗരസഭയിൽ ഭിന്നശേഷിക്കാർക്ക്​ സഹായോപകരണങ്ങളും പട്ടികജാതി വയോജനങ്ങൾക്ക്​ കട്ടിലും നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് വിതരണം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.