പ്രതിപക്ഷ ബഹളത്തിനിടെ ബജറ്റ് പാസാക്കി

കോന്നി: വലിയ പ്രതിപക്ഷ ബഹളത്തിനിടയിലും കോന്നി പഞ്ചായത്ത് ബജറ്റ് പാസാക്കി. 29.45 കോടി വരവും 28.61 കോടി ചെലവും 83.34 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്‍റ്​ റോജി എബ്രഹാം അവതരിപ്പിച്ചത്. അട്ടച്ചാക്കൽ ഗവ. എൽ.പി.എസിന് കെട്ടിട നിർമാണത്തിന് 50 ലക്ഷം, ആധുനിക ശ്മശാനത്തിന് 2.5 കോടി, സ്പർശം പദ്ധതിയിലൂടെ വ്യക്കരോഗികൾ, കാൻസർ രോഗികൾ എന്നിവരുടെ ചികിത്സകൾക്ക്​ 32 ലക്ഷം രൂപ എന്നിങ്ങനെ തുക വകയിരുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.