വനിത കോൺഗ്രസ് ധർണ നടത്തി

പത്തനംതിട്ട: കേരള വനിത കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച് ഹെഡ് പോസ്റ്റ് ഓഫിസിനുമുന്നിൽ ധർണ നടത്തി. കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്തു. വനിത കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് സൂസൻ ജോർജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജയ കോശി, റോയ് ഫിലിപ് തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ PTL 10 VICTOR കേരള വനിത കോൺഗ്രസ് ജില്ല കമ്മിറ്റിയുടെ ഹെഡ് പോസ്റ്റ് ഓഫിസ് ധർണ കേരള കോൺഗ്രസ് ജില്ല പ്രസിഡന്റ് വിക്ടർ ടി. തോമസ് ഉദ്ഘാടനം ചെയ്യുന്നു .................. സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മല്ലപ്പള്ളി: ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ കോളജ് ഓഫ് അപ്ലൈഡ് സയൻസ് മല്ലപ്പള്ളിയിൽ ഏപ്രിലിൽ ആരംഭിക്കുന്ന സൗജന്യ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 150 മണിക്കൂർ കാലാവധിയുള്ള ഡേറ്റ എൻട്രി ആൻഡ് ഓഫിസ് ഓട്ടോമേഷൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ട കുറഞ്ഞത് 50 ശതമാനം മാർക്കോടെ 12ാം ക്ലാസോ ഐ.ടി.ഐ സർട്ടിഫിക്കറ്റോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഏപ്രിൽ അഞ്ച്. ഫോൺ: 8547005033, 9947603247.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.