റാന്നി: അഖില കേരള വിശ്വകർമ മഹാസഭ യൂനിയൻ വാർഷികവും വിശ്വകർമ സംഗമം, നവീകരിച്ച യൂനിയൻ മന്ദിരത്തിന്‍റെ ഉദ്ഘാടനം, വിശ്വകർമ മണ്ഡപം സമർപ്പണം എന്നിവ ശനി, ഞായർ ദിവസങ്ങളിൽ നടക്കും. തോട്ടമൺകാവ് ദേവീ ക്ഷേത്രത്തിനുസമീപമുള്ള യൂനിയൻ മന്ദിരത്തിലാണ് വാർഷിക സമ്മേളനം. വിശ്വകർമ സംഗമം റാന്നി പാലത്തിന് സമീപമുള്ള എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. ശനിയാഴ്ച വൈകീട്ട് മൂന്നിന് സമ്മേളന നഗറിലേക്ക് ഘോഷയാത്രകൾ നടക്കും. വൈകീട്ട് 5.15ന് സി.പി.എം ഏരിയ സെക്രട്ടറി പി.ആർ. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച രാവിലെ 10ന് നവീകരിച്ച യൂനിയൻ മന്ദിരത്തിന്‍റെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും. പുതുതായി നിർമിച്ച വിശ്വകർമ മണ്ഡപത്തിന്റെ സമർപ്പണം പ്രമോദ് നാരായണൻ എം.എൽ.എ നിർവഹിക്കും. 2.30ന് വിശ്വകർമ സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.