കെ- റെയിലിനെതിരെ പന്തളം നഗരസഭ പ്രമേയം

പന്തളം: കെ-റെയിലിനെതിരെ പന്തളം നഗരസഭ പ്രമേയം പാസാക്കി. ബി.ജെ.പി ഭരിക്കുന്ന പന്തളം നഗരസഭയിൽ പ്രമേയത്തെ യു.ഡി.എഫ് അനുകൂലിക്കുകയും എൽ.ഡി.എഫ് വിട്ടുനിൽക്കുകയും ചെയ്തു. സംസ്ഥാനത്ത്​ പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുന്ന കെ-റെയിൽ പദ്ധതി നടപ്പാക്കരുതെന്ന് സംസ്ഥാന സർക്കാറിനോട് നഗരസഭ അഭ്യർഥിച്ചു. കൗൺസിലർ കെ.വി. പ്രഭ പ്രമേയം അവതരിപ്പിച്ചു കൗൺസിലർ സൂര്യ എസ്. നായർ പിന്താങ്ങി. 30ന് പന്തളത്ത് കെ-റെയിൽ സർവേ ആരംഭിക്കാനിരിക്കെയാണ് നഗരസഭ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ നടപ്പാക്കുന്ന പദ്ധതിക്കെതിരെ ഒരു നഗരസഭ പ്രമേയം പാസാക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.