പന്തളം: വിശ്വാസികൾ ഏകദൈവ വിശ്വാസത്തിൽ സർവതും സമർപ്പിച്ചാൽ മുസ്ലിം സമുദായം നിരാശപ്പെടേണ്ടിവരില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സനൽ ലോ ബോർഡ് മെംബർ അബ്ദുൽ ശുക്കൂർ മൗലവി അൽഖാസിമി. കടയ്ക്കാട് മുസ്ലിം ജമാഅത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മതപ്രഭാഷണത്തിൽ 'റമദാൻ ആത്മസംസ്കരണത്തിന്‍റെ മാസം' വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഇസ്ലാം മതത്തെ തെറ്റിദ്ധരിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കാട് മുസ്ലിം ജുമാമസ്ജിദ് പ്രസിഡന്‍റ് മുഹമ്മദ് ഷുഐബ് അധ്യക്ഷത വഹിച്ചു. കടയ്ക്കാട് മുസ്ലിം പള്ളി ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുൽഹക്കീം ബാഖവി ഖിറാഅത്ത് നടത്തി. ജമാഅത്ത് കമ്മിറ്റി അംഗം ഷംസുദ്ദീൻ സ്വാഗതവും ഷാജി നന്ദിയും പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ഏഴിന് 'ആധുനിക കാലഘട്ടത്തിൽ ഇസ്ലാമിക ജീവിതത്തിന്‍റെ പ്രസക്തി' വിഷയത്തിൽ തിരുവനന്തപുരം പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. സുഹൈബ് മൗലവി മുഖ്യപ്രഭാഷണം നടത്തും. ഫോട്ടോ: കടയക്കാട് മുസ്ലിം ജുമാമസ്ജിദിൽ നടത്തുന്ന മതപ്രഭാഷണ പരമ്പര ചീഫ് ഇമാം അമീൻ ഫലാഹി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.