പന്തളം: എസ്.എസ്.എൽ.സി പരീക്ഷയുടെ ചോദ്യക്കടലാസ് ബുധനാഴ്ച ജില്ല വിദ്യാഭ്യാസ കേന്ദ്രങ്ങളിൽ എത്തും. തുടർന്ന് വിവിധ വിദ്യാഭ്യാസ ഉപകേന്ദ്രങ്ങളിൽ പൊലീസ് കാവലിൽ സൂക്ഷിക്കുന്ന ചോദ്യക്കടലാസ് പരീക്ഷ കേന്ദ്രങ്ങളിലെ കുട്ടികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ 23നും 24നും തരംതിരിക്കും. തുടർന്ന് ബാങ്ക് ലോക്കറുകളിലേക്കും ട്രഷറികളിലേക്കും മാറ്റും. അതത് സ്കൂളുകളിലെ പരീക്ഷ ചുമതലയുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാണ് ചോദ്യക്കടലാസുകൾ തരംതിരിക്കുന്നത്. 20 ചോദ്യക്കടലാസുകൾ വീതമാണ് ഓരോ പാക്കറ്റിലും. കുട്ടികളുടെ എണ്ണം അനുസരിച്ച് പായ്ക്കറ്റുകൾ ഓരോ കെട്ടുകളാക്കി മാറ്റിയാണ് ട്രഷറികളിലേക്കും ലോക്കറുകളിലേക്കും മാറ്റുന്നത്. പരീക്ഷദിവസം അതതു വിഷയങ്ങളുടെ ചോദ്യക്കടലാസ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂളുകളിൽ എത്തിക്കും. 31ന് പരീക്ഷ തുടങ്ങും. ഏപ്രിൽ 29ന് സമാപിക്കും. ..................... ഹയർ സെക്കൻഡറി ചോദ്യക്കടലാസ് എത്തിത്തുടങ്ങി ഹയർ സെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സ്കൂളുകളിൽ എത്തി. അതതു സ്കൂളുകളിലാണ് സൂക്ഷിക്കുന്നത്. അതേസമയം, ഉത്തരം എഴുതേണ്ട കടലാസ് പലയിടത്തും എത്തിയിട്ടില്ല. അടുത്ത ദിവസങ്ങളിൽ ഇവ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. ഈ മാസം 30 മുതൽ ഏപ്രിൽ 26വരെയാണ് പ്ലസ് ടു പരീക്ഷ. ഒന്ന് മുതൽ ഒമ്പത് വരെ ക്ലാസുകളിലെ പരീക്ഷ ബുധനാഴ്ച തുടങ്ങും. ഇവർക്കാവശ്യമായ ചോദ്യപേപ്പറുകൾ അതത് ഉപജില്ല സ്ഥലത്തെത്തിയിട്ടുണ്ട് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.