സിൽവർ ലൈൻ: യൂത്ത്​ കോൺഗ്രസ്​ മാർച്ചിൽ സംഘർഷം

ptl th 5leeeddd പത്തനംതിട്ട: സിൽവർ ലൈൻ പദ്ധതിക്കെതിരെ യൂത്ത്​കോൺഗ്രസ്​ ജില്ല കമ്മിറ്റി നടത്തിയ കലക്​ടറേറ്റ്​ മാർച്ചിൽ സംഘർഷം. ബാരിക്കേഡ്​ തകർത്ത്​ മുന്നോട്ടുകടക്കാനുള്ള ശ്രമം പൊലീസ്​ ജലപീരങ്കി പ്രയോഗിച്ച്​ തടഞ്ഞു. കലക്​ടറേറ്റ്​ പടിക്കൽ സ്ഥാപിക്കാനായി പ്രതീകാത്മകമായി സിൽവർലൈൻ സർവേകല്ലുമായാണ്​ പ്രവർത്തകർ എത്തിയത്​. സമരക്കാരെ കലക്​ടറേറ്റ്​ പടിക്കൽ പൊലീസ്​ തടഞ്ഞു. ​ബാരിക്കേഡ്​ തകർത്ത്​ മു​ന്നോട്ടുകടക്കാനുള്ള ശ്രമത്തിനിടെ പൊലീസുമായി ഉന്തുംതള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ്​ ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണനുൾപ്പെടെ പ്രവർത്തകർക്ക്​ പരിക്കേറ്റു. ഇതോടെ പൊലീസ്​ ജലപീരങ്കിയും പ്രയോഗിച്ചു. രണ്ടുതവണ ജലപീരങ്കി പ്രയോഗിച്ച​ശേഷമാണ്​ പ്രവർത്തകർ പിൻവലിഞ്ഞത്. പ്രതിഷേധസമരം മുൻ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല ഉദ്​ഘാടനം ചെയ്തു. ജനങ്ങളെ വെല്ലുവിളിച്ച്​ മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ശബരിമല വിഷയത്തിൽ പിണറായി വിജയൻ ​പിന്നോട്ടുപോയതുപോലെ കെ-റെയിൽ സമരത്തിന്​ മുന്നിലും മുട്ടുമടക്കേണ്ടിവരുമെന്ന്​ അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിനെ താഴെയിറക്കാൻ വിമോചന സമരത്തിന്‍റെ കാര്യമൊന്നും ഇല്ല. ജനങ്ങൾക്ക്​​ വേണ്ടാത്ത പദ്ധതി അടിച്ചേൽപിക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്.​ ഇത്​ അപമാനകരമാണ്​. അതിജീവനത്തിന്‍റെ സമരമാണിത്. സിൽവർലൈൻ പദ്ധതി ഗുരുതര സാമ്പത്തിക സാമൂഹിക പ്രശ്നങ്ങൾ ഉണ്ടാക്കും. ജനങ്ങളെ വെല്ലുവിളിച്ച്​ പദ്ധതി നടപ്പാക്കാൻ ശ്രമിച്ചാൽ വലിയ സമരങ്ങൾക്ക്​​ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ്​ എം.ജി. കണ്ണൻ അധ്യക്ഷതവഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സതീഷ്​ കൊച്ചുപറമ്പിൽ, എ. ഷംസുദ്ദീൻ, അഡ്വ.എ. സുരേഷ്​കുമാർ, അനിൽ തോമസ്,​ റോബിൻ പരുമല, ആബിദ്​ ഷഹിം, ഷിനി മെഴുവേലി, വെട്ടൂർ ജ്യോതിപ്രസാദ്​, നഹാസ്​ പത്തനംതിട്ട, ജി. മനോജ്​, ജിജോ ചെറിയാൻ, രഞ്ജു തുമ്പമൺ, ലക്ഷ്​മി അശോക്, ജിതിൻ ജി.നൈനാൻ, ഷിന്‍റു തെന്നാലി, അനൂപ്​ വേങ്ങവിളയിൽ, ജോയൽ മുക്കരണത്ത്​ എന്നിവർ സംസാരിച്ചു. പടം....mail....... സിൽവർ ലൈനിനെതിരെ യൂത്ത്​കോൺഗ്രസ്​ ജില്ല കമ്മിറ്റി നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.