കോന്നി: അന്താരാഷ്ട്ര വനദിനചാരണം ജില്ലതല ആഘോഷം കോന്നി ഇക്കോ ടൂറിസം സെന്‍ററിൽ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കോന്നി ഡി.എഫ്.ഒ ശ്യാം മോഹൻലാൽ അധ്യക്ഷത വഹിച്ചു. വനമിത്ര അവാർഡ് വിതരണം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർവഹിച്ചു. റാന്നി ഡി.എഫ്.ഒ പി.കെ. ജയകുമാർ ശർമ മുഖ്യപ്രഭാഷണം നടത്തി. തിരുവല്ല മാർത്തോമ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് മാത്യു, അസി. കൺസർവേറ്റർ സി.കെ. ഹാബി, റേഞ്ച് ഓഫിസർമാരായ ജോജി ജെയിംസ്, കെ. അനിൽകുമാർ, ഫ്ലെയിങ് സ്‌ക്വാഡ് വി. ശരത് ചന്ദ്രൻ, എം.പി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. മനുഷ്യ-വന്യജീവി സംഘർഷം എന്ന വിഷയത്തിൽ അരിപ്പ പരിശീലന കേന്ദ്രം ഡെപ്യൂട്ടി ഡയറക്ടർ വൈ. മുഹമ്മദ് അൻവർ മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതി ഗാനമേള, കവിയരങ്ങ് എന്നിവയും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.