ഭൂരിപക്ഷം സി.പി.എമ്മുകാരും കെ- റെയിലിന്​ എതിര്​- കുമ്മനം രാജശേഖരൻ

പന്തളം: ഭൂരിപക്ഷം സി.പി.എമ്മുകാരും കെ- റെയിലിന്​ എതിരാണെന്ന് ബി.ജെ.പി. ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. പദ്ധതിക്ക്​ കല്ലിട്ട്​ മുന്നേറുന്നതിലൂടെ സി.പി.എമ്മിന്‍റെ ശവപ്പെട്ടിക്ക് ആണി അടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ജില്ല കമ്മിറ്റിയുടെ കെ- റെയിൽ വിരുദ്ധ കൺവെൻഷൻ പന്തളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു കുമ്മനം. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാതെ എന്തു വികസനമാണ് കേരളത്തിൽ നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിക്ക് ഹൃദയവിശാലതയില്ല. ആറന്മുളയിൽ വയൽ നികത്തലിനെതിരെ സമരം ചെയ്തവർ നാലിരട്ടിയിലധികം പാടശേഖരങ്ങൾ നികത്തിയാണ് കെ-റെയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ശബരി- ഗുരുവായൂർ പാതകൾ നടപ്പാക്കാൻ താൽപര്യമില്ലാത്ത സർക്കാർ കേന്ദ്ര സർക്കാറിന്‍റെ ഹൈസ്പീഡ് ട്രെയിൻ പദ്ധതിക്ക് തുരങ്കംവെക്കുകയാണെന്നും കുമ്മനം ആരോപിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ വി.എസ്. സൂരജ് അധ്യക്ഷത വഹിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് ഗോപിനാഥപിള്ള മുഖ്യാതിഥിയായിരുന്നു. കർഷക മോർച്ച ജില്ല പ്രസിഡന്‍റ്​ ശ്യാം തട്ട പ്രമേയം അവതരിപ്പിച്ചു. മേഖല പ്രസിഡന്‍റ്​ കെ. സോമൻ, കെ- റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമരസമിതി ജില്ല കൺവീനർ മുരുകേശ് നടക്കൽ, പള്ളിയോട സേവ സംഘം പ്രസിഡന്‍റ്​ കെ.എസ്.രാജൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പ്രതാപൻ, മുൻ ജില്ല പ്രസിഡന്‍റ്​ കുളനട അശോകൻ എന്നിവർ സംസാരിച്ചു. ജില്ല വൈസ് പ്രസിഡന്‍റ്​ കെ.ബിനുമോൻ സ്വാഗതവും യുവമോർച്ച ജില്ല പ്രസിഡന്‍റ്​ നിധിൻ ശിവ നന്ദിയും പറഞ്ഞു. --- ഫോട്ടോ: ബി.ജെ.പി കെ-റെയിൽ വിരുദ്ധ കൺവെൻഷൻ പന്തളത്ത് ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.