ഹരിത ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കും -മന്ത്രി കെ. കൃഷ്ണന്‍കുട്ടി

റാന്നി: മനുഷ്യനും പ്രകൃതിക്കും ദോഷം ഇല്ലാത്ത ഹരിത ഊര്‍ജ സ്രോതസ്സുകളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍റെ ധനസഹായത്തോടെ സ്ഥാപിച്ചതും പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ സംസ്ഥാനത്തെ ആദ്യ ചാര്‍ജിങ്​ സ്റ്റേഷന്‍റെ ഉദ്ഘാടനം റാന്നി ഉതിമൂടില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച്​ സംസാരിക്കുകയായിരുന്നു മന്ത്രി. ചെലവ് കൂടിയതും പ്രകൃതിക്ക് ദോഷംചെയ്യുന്നതുമായ ഊര്‍ജ സ്രോതസ്സുകളെ പത്തുവര്‍ഷത്തിനുള്ളില്‍ ഒഴിവാക്കി ഹരിത ഊര്‍ജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അനര്‍ട്ടിന്‍റെ സഹായത്തോടെ തുടങ്ങിയ സംരംഭത്തിന് സബ്സിഡി ലഭ്യമാക്കിയിട്ടുണ്ട്. ഇത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി പെട്രോള്‍, ഡീസല്‍ പോലെ ഇന്ധനങ്ങള്‍ക്ക് ചെലവാക്കുന്ന തുക വലിയതോതില്‍ കുറക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിക്കും നാടിനും മുതല്‍ക്കൂട്ടാകുന്ന സംരംഭമാണിതെന്ന് ഫില്‍സ് ഹബ് ഇ.വി ചാര്‍ജിങ്​ സ്റ്റേഷന്‍റെ പ്രവര്‍ത്തനത്തിന് നാടമുറിച്ച് തുടക്കംകുറിച്ച ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ആദ്യ ചാര്‍ജിങ്​ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ജിജി സജി, കോന്നി ബ്ലോക്ക്​ അംഗം എല്‍സി ഈശോ, മൈലപ്ര പഞ്ചായത്ത്​ അംഗം അനിത തോമസ്, മുന്‍ എം.എല്‍.എ രാജു എബ്രഹാം, അനര്‍ട്ട് സി.ഇ.ഒ നരേന്ദ്രനാഥ് വേലൂരി, ഫില്‍സ് ഹബ് ഉടമ ബോബി ഫിലിപ്, ഫാ. ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. ------ ഫോട്ടോ PTL 17 SOLAR ഉതിമൂട്ടിലെ സംസ്ഥാനത്തെ ആദ്യ ചാര്‍ജിങ്​ സ്റ്റേഷന്‍റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഓണ്‍ലൈനായി നിര്‍വഹിക്കുന്നു ------ ബൈബിൾ സൊസൈറ്റി സമ്മേളനം തിരുവല്ല: ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലിയറി 65ആം വാർഷിക സമ്മേളനം ചൊവ്വാഴ്ച വൈകീട്ട്​ മൂന്നിന്​ സൻെറ്​ തോമസ് (എസ്.സി.എസ്) മാർത്തോമ പള്ളിയിൽ നടക്കും. ഇവാഞ്ചലിക്കൽ സഭ പ്രിസൈഡിങ് ബിഷപ് ഡോ. തോമസ് എബ്രഹാം ഉദ്ഘാടനം ചെയ്യും. കേരള ഓക്സിലിയറി പ്രസിഡന്‍റ്​ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്​ അധ്യക്ഷതവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.