കോന്നി: കോന്നി നിയോജക മണ്ഡലത്തിലെ ആദ്യ എം.എൽ.എ പി.ജെ. തോമസിന്‍റെ നിര്യാണത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അനുശോചിച്ചു. കോന്നിയുടെ വികസന നേട്ടങ്ങൾക്ക് ദിശാബോധം നൽകിയ, രാഷ്ട്രീയത്തിനപ്പുറം കോന്നിയുടെ ഹൃദയം കവർന്ന നേതാവായിരുന്നു തോമസ്. ജനപ്രതിനിധി എന്നനിലയിൽ കോന്നിയിൽ എത്തിയപ്പോൾ മുതൽ അദ്ദേഹത്തെ നേരിൽ കാണാനും നാടിന്റെ വികസന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ കോന്നിയുടെ വികസന പ്രവർത്തനങ്ങളുടെ മുൻഗണന നിശ്ചയിക്കുന്നതിന് വളരെ സഹായകരമായിരുന്നു. രാഷ്ട്രീയത്തിന് അതീതമായി ഗുരുസ്ഥാനീയനായിരുന്നു അദ്ദേഹമെന്ന് ജനീഷ് കുമാർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.