കനാലിലെ മാലിന്യം റോഡുവക്കിൽ വെച്ചത് നാട്ടുകാർ തടഞ്ഞു

പന്തളം: . കടക്കാട് വടക്കുഭാഗത്തെ കനാലിൽ ഉണ്ടായിരുന്ന കരിയില ഉൾപ്പെടെയുള്ള മാലിന്യങ്ങൾ റോഡുവക്കിൽ എടുത്തുവെച്ച അന്തർ സംസ്ഥാന തൊഴിലാളികളെ നാട്ടുകാർ മടക്കിയയച്ചു. ശനിയാഴ്ച വൈകീട്ട്​ കനാലിലൂടെ വെള്ളം ഒഴുകിയെങ്കിലും കനാൽ വൃത്തിയാക്കാത്തതിനാൽ ഒഴുക്ക് തടസ്സപ്പെട്ടു. തുടർന്ന്, വെള്ളം ഒഴുക്ക് നിർത്തുകയും ചെയ്തു. ഞായറാഴ്ച ഉച്ചയോടെ രണ്ട് അന്തർസംസ്ഥാന തൊഴിലാളികൾ കനാൽ വൃത്തിയാക്കാൻ എത്തിയപ്പോഴാണ് നാട്ടുകാരുടെ ശ്രദ്ധയിൽ​പെട്ടത്. കനാലിൽനിന്ന്​ വാരുന്ന മാലിന്യങ്ങൾ കനാൽ വക്കിൽ വെക്കുകയാണ് പതിവ്. നാട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് പണി മതിയാക്കി തൊഴിലാളികൾ മടങ്ങി. ഫോട്ടോ: കനാലിൽനിന്ന്​ വാരിയ മാലിന്യങ്ങൾ റോഡുവക്കിൽ വെച്ചിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.