കെ-റെയിൽ: ബി.ജെ.പി സമരം ശക്തമാക്കുന്നു

പത്തനംതിട്ട: കെ-റെയിൽ വിരുദ്ധസമരം ജില്ലയിൽ ബി.ജെ.പി ശക്തമാക്കുന്നു. 21ന് രാവിലെ 10ന് പന്തളം നാനാക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനകീയ കൺവെൻഷൻ ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ് അധ്യക്ഷത വഹിക്കും. പശ്ചിമഘട്ട സംരക്ഷണ സമിതി ചെയർമാൻ ജോൺ പെരുവന്താനം, സംസ്ഥാന പരിസ്ഥിതി അവാർഡ് ജേതാവ് കോട്ടാങ്ങൽ ഗോപിനാഥ പിള്ള എന്നിവർ മുഖ്യപ്രഭാഷണം നടത്തും. 26ന് വൈകീട്ട് മൂന്നിന് ബി.ജെ.പി ജില്ല അധ്യക്ഷ‍ൻെറ നേതൃത്വത്തിൽ കുന്നന്താനത്തുനിന്ന്​ മല്ലപ്പള്ളിയിലേക്ക് പദയാത്ര നടക്കും. ഉദ്ഘാടനം ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടി നിർവഹിക്കും. കുടിയൊഴിപ്പിക്കപ്പെടുന്നവരുടെ കൂട്ടായ്മയും ഇതോടൊപ്പം സംഘടിപ്പിക്കും. പദ്ധതിയുടെ പേരിൽ സർവതും തട്ടിയെടുക്കാനാണ്​ സംസ്ഥാന സർക്കാർ നേതൃത്വം കൊടുക്കുന്നതെന്ന് ബി.ജെ.പി ജില്ല ഭാരവാഹികൾ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്‍റ്​ വി.എ. സൂരജ്, ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, ജില്ല വൈസ് പ്രസിഡന്‍റ്​ കെ. ബിനുമോൻ, കർഷക മോർച്ച ജില്ല പ്രസിഡൻറ് ശ്യം തട്ടയിൽ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.