പത്തനംതിട്ട: ജില്ലയില്‍ 18 കേന്ദ്രങ്ങളില്‍ പുതുതായി അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷ, ഓണ്‍ലൈന്‍ പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ പ്രൊവിഷനല്‍റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ജില്ല വെബ്സൈറ്റ്, അക്ഷയ വെബ്സൈറ്റ് എന്നിവിടങ്ങളില്‍ ലിസ്റ്റ് പരിശോധനക്ക് ലഭിക്കും. പ്രസിദ്ധീകരണ തീയതി മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ കലക്ടര്‍, അക്ഷയ ജില്ല പ്രോജക്ട് മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കാം. ഫോണ്‍: 04682 322706, 322708. ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കണം പത്തനംതിട്ട: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കിസാന്‍ സമ്മാന്‍ നിധിയില്‍ അംഗങ്ങളായ എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചാല്‍ മാത്രമേ ഏപ്രില്‍ മുതലുള്ള ഗഡുക്കല്‍ ലഭിക്കു. എല്ലാ ഗുണഭോക്താക്കളും അവരുടെ പി.എം കിസാന്‍ ബാങ്ക് അക്കൗണ്ട് ആധാറുമായി ഈ മാസം 31നകം ബന്ധിപ്പിച്ചെന്ന് ഉറപ്പുവരുത്തണമെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലോക വദനാരോഗ്യ ദിനം: സംസ്ഥാനതല ഉദ്ഘാടനം ജനറല്‍ ആശുപത്രിയില്‍ പത്തനംതിട്ട: ലോക വദനാരോഗ്യ ദിനാചരണത്തിൻെറ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതാ കുമാരി അറിയിച്ചു. ഞായറാഴ്ച രാവിലെ 10ന് മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ അധ്യക്ഷതവഹിക്കും. ആന്‍റോ ആന്‍റണി എം.പി മുഖ്യാതിഥി ആയിരിക്കും. 20ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 12വരെ ജനറല്‍ ആശുപത്രിയില്‍ ഡെന്‍റല്‍ മെഡിക്കല്‍ ക്യാമ്പും രാവിലെ 11.30 മുതല്‍ വദനാരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കുമെന്നും ഡി.എം.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.