പത്തനംതിട്ട: കടയിലെ ജീവനക്കാരനെ അതിക്രമിച്ചുകയറി കമ്പിവടികൊണ്ട് അടിച്ച്പരിക്കേൽപിച്ച കേസിൽ മൂന്നു പേരെ ഇലവുംതിട്ട പൊലീസ് അറസ്റ്റ്ചെയ്തു. മെഴുവേലി രാമഞ്ചിറയിലുള്ള ആദിത്യ സ്റ്റോർസിലെ ജീവനക്കാരനായ രാമഞ്ചിറ തണ്ണിക്കൽ സുനുവിനെ മർദിച്ച കേസിലെ പ്രതികളായ മെഴുവേലി രാമഞ്ചിറ ആലുമ്മൂട്ടിൽ വീട്ടിൽ ദാമു എന്ന ദാമുക്കുട്ടൻ (37), ചെന്നീർക്കര പ്രക്കാനം ഉമ്മിണിക്കാവ് കുഴിക്കാവിനാൽ പുത്തൻവീട്ടിൽനിന്ന് ഏറത്ത് വയല ചാമക്കാല പുത്തൻ വീട്ടിൽ താമസിക്കുന്ന സദു എ, ബിനു കെ.എ (40), ഏറത്ത് കൈതപ്പറമ്പ് കിഴക്കുപുറം തെങ്ങുവിളയിൽ കുമാർ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പരിക്കേറ്റ സുനു ജോലി ചെയ്യുന്ന കടയുടെ ഉടമസ്ഥനോട് മൂന്നുമാസം മുമ്പ് ദാമു വഴക്കിട്ടിരുന്നു. ഇത് കടയുടമയും സുനുവിൻെറ അളിയനും മറ്റും ചേർന്ന് ചോദ്യം ചെയ്തതിലെ വിരോധം കാരണം മൂന്നു പ്രതികളും ചേർന്ന് സുനുവിനെ അക്രമിക്കുകയായിരുന്നു. ഇൻസ്‌പെക്ടർ ബി. അയൂബ് ഖാൻെറ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ചിത്രം PTL 14 DAMU ദാമുക്കുട്ടൻ PTL 15 BINU കെ.എ. ബിനു PTL 16 KUMA കുമാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.