മല്ലപ്പള്ളി: വായ്‌പ്പൂര് സർവിസ് സഹകരണ ബാങ്കിൽ 2020-21വർഷത്തെ ലാഭവിഹിത വിതരണോദ്‌ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ് ഒ.കെ. അഹമ്മദ് അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ഫസീല ബീവി, ഭരണസമിതി അംഗങ്ങളായ ടി.എസ്. നന്ദകുമാർ, തോമസ് മാത്യു, എം.എസ്. ശശീന്ദ്രപണിക്കർ, ഉഷ ശ്രീകുമാർ, കെ.എസ് മിനിമോൾ സെക്രട്ടറി ടി.എ.എം. ഇസ്മായിൽ എന്നിവർ സംസാരിച്ചു. ബാങ്കിൻെറ പ്രവൃത്തിസമയങ്ങളിൽ നേരിട്ട് ഹാജരായി അംഗങ്ങൾക്ക് ലാഭവിഹിതം കൈപ്പറ്റാവുന്നതാന്നെന്ന് പ്രസിഡന്‍റ് അറിയിച്ചു. ഫോട്ടോ . വായ്പൂര് സർവിസ് സഹകരണ ബാങ്കിൻെറ ലാഭവിഹിത വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ചന്ദ്ര മോഹൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.