കൃഷണപാദം പാലം അറ്റകുറ്റപ്പണി അന്തിമഘട്ടത്തിൽ

തിരുവല്ല: കാലപ്പഴക്കം മൂലം അപകടഭീഷണി ഉയർത്തിയിരുന്ന പെരിങ്ങര-പൊടിയാടി റോഡിലെ കൃഷണപാദം പാലം ബലപ്പെടുത്തുന്ന ജോലി അന്തിമഘട്ടത്തിൽ. തോടി‍ൻെറ ഇരു കരകളിലുമായി പാലത്തെ താങ്ങിനിർത്തുന്ന തൂണുകളുടെയും ബീമി‍ൻെറയും കോൺക്രീറ്റിങ്​ പൂർത്തിയായി. പാലത്തി‍ൻെറ കൈവരികളുടെ അറ്റകുറ്റപ്പണിയും ആരംഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗത്തിൽ നിന്ന്​ അനുവദിച്ച രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്. കൈവരികളുടെ അറ്റകുറ്റപ്പണി ശനിയാഴ്ച പൂർത്തിയാകുമെന്ന് പൊതുമരാമത്ത് വകുപ്പ് അസി. എൻജിനീയർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.