കെ.എസ്.എസ്.പി യൂനിറ്റ് വാർഷികം

മല്ലപ്പള്ളി: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് യൂനിയൻ കോട്ടങ്ങൽ യൂനിറ്റ് വാർഷികം ചുങ്കപ്പാറ സെന്‍റ്​ ജോർജ് പള്ളി ഓഡിറ്റോറിയത്തിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ എം.ഡി. വർഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോളി കെ. ജോസഫ് സംഘടന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജമീല ബീവി, പെൻഷനേഴ്സ് യൂനിയൻ ബ്ലോക്ക് വൈസ് പ്രസിഡന്‍റ്​ വി.എസ്. ശശിധരൻ നായർ, ബ്ലോക്ക് ജോയന്‍റ്​ സെക്രട്ടറി ശിവൻകുട്ടി ആനിക്കാട് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.ഡി. വർഗീസ് (പ്രസി.), ടി.എസ്. ജമാലുദ്ദീൻ തുണ്ടുമുറി (സെക്ര.), കെ.കെ. രാജൻ മേലാമ്പുഴ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.