കനാൽവരമ്പ് വരെ തുരന്ന്​ മണ്ണുമാഫിയ

പന്തളം: മണ്ണ്​ മാഫിയ ഭൂമി തുരന്ന് കനാൽ വരമ്പ് വരെ മണ്ണെടുത്തു. കെ.ഐ.പി കനാലിന്‍റെ അരികിൽനിന്ന്​ വരെ മണ്ണുമാറ്റിയതോടെ കനാൽ ജലവും പാഴാകുന്നു. മാമൂട്-പറന്തൽ ഭാഗത്തേക്കുള്ള കനാൽ അരികിലെ മണ്ണാണ് രാപകലില്ലാതെ കടത്തുന്നത്. അഞ്ച് കിലോമീറ്ററോളം കനാലിന്‍റെ അരികിലെ മണ്ണ് നീക്കം ചെയ്തിട്ടുണ്ട്. പന്തളം തെക്കേക്കര പഞ്ചായത്തിലെ 14ാം വാർഡായ പറന്തൽ ഐനിക്കുന്ന്​ കോളനിക്ക് സമീപമാണ് ഇത്രയേറെ മണ്ണ്​ നീക്കംചെയ്തത്. മണൽമാഫിയ രണ്ടായിരത്തിലേറെ ലോഡ് മണ്ണ് ഇവിടെനിന്ന് കടത്തിയതായി നാട്ടുകാർ പറയുന്നു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന കോളനിയിലെയും പരിസര പ്രദേശത്തെയും ആളുകൾ ഏറെ ആശ്രയിക്കുന്നത് കനാൽ വെള്ളത്തെയാണ്. മണ്ണ് പൂർണമായും മാറ്റിയതോടെ കനാൽ വെള്ളം ഉറവപോലെ ഒഴുകിപ്പോവുകയാണ്. രാഷ്ട്രീയ സ്വാധീനത്തിനത്തിന്‍റെ പിൻബലത്തിലാണ് ഇത്രയേറെ ലോഡ് മണ്ണ് ഇവിടെനിന്ന്​ കടത്തിയതെന്നും ആക്ഷേപമുണ്ട്. ഫോട്ടോ: മണ്ണെടുപ്പിനിടെത്തുടർന്ന്​ കനാൽജലം പാഴാകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.