സമുദായത്തെ തകർക്കാൻ ശ്രമിക്കുന്നവർ ആത്മപരിശോധന നടത്തണം -വെള്ളാപ്പള്ളി

പന്തളം: തകർക്കാൻ ശ്രമിക്കുന്നവർ സമുദായത്തിന് എന്ത് ഗുണം ചെയ്തവരാണെന്ന്​ ആത്മപരിശോധന നടത്തണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. 147നമ്പർ തോന്നല്ലൂർ മങ്ങാരം എസ്.എൻ.ഡി.പി ശാഖ പണികഴിപ്പിച്ച ഗുരുക്ഷേത്രത്തി‍ൻെറ സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡും പ്രളയവും തുടങ്ങി ദുരിതകാലങ്ങളിൽ ജനങ്ങളുടെ രക്ഷക്കായിനിന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പിസം കോൺഗ്രസിനെ നശിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡന്‍റ്​ സിനിൽ മുണ്ടപ്പള്ളി അധ്യക്ഷതവഹിച്ചു. യൂനിയൻ വൈസ് പ്രസിഡൻറ് ടി.കെ. വാസവൻ മുഖ്യപ്രഭാക്ഷണം നടത്തി. ശിവബോധാനന്ദ സ്വാമി, സുജിത് തന്ത്രി എന്നിവർ അനുഗ്രഹ പ്രഭാക്ഷണം നടത്തി. ഫോട്ടോ: 147നമ്പർ തോന്നല്ലൂർ മങ്ങാരം എസ്.എൻ.ഡി.പി ശാഖ പണികഴിപ്പിച്ച ഗുരു ക്ഷേത്രത്തി‍ൻെറ സമർപ്പണ ചടങ്ങ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.