പത്തനംതിട്ട: ഹിജാബ് നിരോധിച്ച കർണാടക ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ പ്രതിഷേധവുമായി ജില്ലയിൽ മുസ്ലിം സംഘടനകള്‍. മുസ്ലിം ഏകോപന സമിതി നേതൃത്വത്തിൽ വിവിധ ജമാഅത്തുകളിൽനിന്നുള്ള നുറുകണക്കിന് ആളുകൾ പ്രതിഷേധ റാലിയിൽ അണിനിരന്നു. ഹിജാബ് മൗലികാവകാശം അടിയറവുവെക്കില്ല, മുസ്ലിമായി ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യം വിളികളുമായി ഉച്ചക്ക് രണ്ടിന് കുലശേഖരപതിയിൽനിന്ന് ആരംഭിച്ച റാലി ടൗണിൽ എത്തിയശേഷം മസ്ജിദ് റോഡ് വഴി സെൻട്രൽ ജങ്ഷനിൽ സമാപിച്ചു. പ്രതിഷേധ റാലി ടൗൺ ജമാഅത്ത് ചീഫ് ഇമാം അബ്ദുൽഷൂക്കൂർ മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്തു. ഹിജാബ് നിരോധനം ആർ.എസ്.എസിൻെറ ഗൂഡ പദ്ധതിയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ പറയുന്ന സ്വാതന്ത്ര്യം മാത്രമേ ചോദിക്കുന്നുള്ളൂ. രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ച് ജീവിക്കുന്നവരാണ് ഇവിടുത്തെ മുസ്ലിംകൾ. മതത്തെപ്പറ്റി ആഴത്തിൽ പഠിച്ചു മാത്രമെ വിധി പ്രഖ്യാപിക്കാവൂ. തല മറക്കുക എന്നത് ദൈവിക നിയമമാണെന്നും അദ്ദേഹം പറഞ്ഞു. കുലശേഖരപതി ജമാഅത്ത് ചീഫ് ഇമാം മുഹമ്മദ് സ്വാലിഹ് മൗലവി, അബ്ദുൽ ഹാദി മൗലവി, എച്ച്. ഷാജഹാൻ, എസ്. അഫ്സൽ, കെ. ജാസീംകുട്ടി, നഹാസ് പത്തനംതിട്ട തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. പടം ..... മുസ്ലിം ഏകോപന സമിതി നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ റാലി ടൗൺ ജമാഅത്ത് ചീഫ് ഇമാം അബ്ദുൽഷൂക്കൂർ മൗലവി അൽഖാസിമി ഉദ്ഘാടനം ചെയ്യുന്നു must...... mail........ PTL 10 HIJAB പ്രതിഷേധ റാലി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.