റാന്നിയിൽ കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്ന നിർമാണ യൂനിറ്റ് ഉടൻ

റാന്നി: റാന്നിയിൽ ആരംഭിക്കുന്ന കാർഷികവിളകളുടെ മൂല്യവർധിത ഉൽപന്ന നിർമാണ യൂനിറ്റ് ഏതാനും ആഴ്ചകൾക്കുള്ളിൽ നാടിന്​ സമർപ്പിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.എസ്. ഗോപി അറിയിച്ചു. ഏത്തക്കായ, മരച്ചീനി, വിവിധ പച്ചക്കറികൾ, പൈനാപ്പിൾ തുടങ്ങി വിവിധ കാർഷിക ഉൽപന്നങ്ങളാണ് ഇവിടെ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുന്നത്. വാക്വം ട്രെയിൻ എന്ന ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചിപ്സ് തയാറാക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ യൂനിറ്റാണ് പ്രവർത്തനമാരംഭിക്കുന്നത്. ഇതോടൊപ്പം കുട്ടികൾക്ക് ഏറെ പ്രിയങ്കരമായ ഏത്തക്കപ്പൊടിയും ഇവിടെ ഉൽപാദിപ്പിക്കുന്നുണ്ട്. സ്വദേശത്തും വിദേശത്തും ഏറെ പ്രിയമുള്ളതാണ് വാക്വം ഫ്രൈഡ് ഉൽപന്നങ്ങൾ. മൂന്ന് ഘട്ടങ്ങളായി നിർമിക്കുന്ന ഉൽപാദന യൂനിറ്റിന്​ മൊത്തം 14 കോടി രൂപയുടെ പ്രോജക്ട് റിപ്പോർട്ടാണ് തയാറാക്കിയിരിക്കുന്നത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് നൽകിയ 31 ലക്ഷം രൂപ ചെലവഴിച്ചാണ് ഒന്നാം ഘട്ടം പൂർത്തീകരിക്കുന്നത്. രണ്ടും മൂന്നും ഘട്ടങ്ങൾക്ക്​ വിവിധ ബാങ്കുകൾ, നബാർഡ് ഉൾപ്പെടെ ഏജൻസികളെ സമീപിച്ച് വായ്പ ലഭ്യമാക്കുകയാണ്​ ലക്ഷ്യം. ത്രിതല പഞ്ചായത്തുകളോടും സാമ്പത്തിക സഹായം അഭ്യർഥിച്ചിട്ടുണ്ട്. ബ്ലോക്ക് ലെവൽ റേറ്റഡ് ഓർഗനൈസേഷനാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. താലൂക്ക് ആശുപത്രിക്ക് സമീപം വിപണിയുടെ പ്രവർത്തനം ഇപ്പോൾ ഡി.എൽ.എഫ് നേതൃത്വത്തിലാണ് നടക്കുന്നത്. ptl rni_1 agri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.