പത്തനംതിട്ട: യുവജന ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ല യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അവളിടം യുവതി ക്ലബ് നടത്തി. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ കേക്ക് നിര്‍മാണ കിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ജില്ല യുവതി കോഓഡിനേറ്റര്‍ നീതു അജിത്, ജില്ല യൂത്ത് പ്രോഗ്രാം ഓഫിസര്‍ എസ്.ബി. ബീന എന്നിവര്‍ പങ്കെടുത്തു. അപ്രന്റിസ്ഷിപ് മേള പത്തനംതിട്ട: വ്യവസായിക പരിശീലന വകുപ്പ് ആഭിമുഖ്യത്തില്‍ ഐ.ടി.ഐ ട്രെയിനികള്‍ക്കായി പത്തനംതിട്ട ജില്ലതല അപ്രന്റിസ്ഷിപ് മേള വെള്ളിയാഴ്ച രാവിലെ 10ന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി.എന്‍. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അപ്രന്റിസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവരും അല്ലാത്തവരുമായ ഐ.ടി.ഐ പാസായ ട്രെയിനികളെ നിരവധി ഗവണ്‍മെന്റ്, പബ്ലിക് ലിമിറ്റഡ്, പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനങ്ങള്‍ മേളയിലൂടെ തെരഞ്ഞെടുത്ത് അപ്രന്റിസ് ട്രെയിനിങ്ങും സ്റ്റൈപൻഡും നല്‍കും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് ഐ.ടി.ഐ ചെന്നീര്‍ക്കരയില്‍ എത്തണം. ഫോണ്‍: 0468-2268710.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.