പത്തനംതിട്ട: അധികാര വികേന്ദ്രീകരണ സംവിധാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ പ്രധാന കണ്ണിയെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലെ സെക്രട്ടറിമാരുടെ വാര്‍ഷിക പദ്ധതി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. പദ്ധതി നിര്‍വഹണത്തില്‍ മുന്നേറുന്നതിന് നിര്‍ണായക പങ്കുവഹിക്കാന്‍ സെക്രട്ടറിമാര്‍ക്ക് സാധിക്കണം. കുടിവെള്ളപ്രശ്‌നം പരിഹരിക്കുന്നതിലും വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധനല്‍കണം. രാവിലെ നടന്ന സെഷനില്‍ തദ്ദേശ പൊതുസേവന ജോയന്റ് ഡയറക്ടര്‍ എന്‍. ഹരി പങ്കെടുത്തു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.ആര്‍. സുമേഷ്, പഞ്ചായത്ത് അസി. ഡയറക്ടര്‍ സി. അലക്‌സ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എസ്.സി കോർപസ് ഫണ്ട് വിനിയോഗം വിലയിരുത്തി പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി കോര്‍പസ് ഫണ്ട് വിനിയോഗം സംബന്ധിച്ച പുരോഗതി കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗം അവലോകനം ചെയ്തു. ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി. മാത്യു, ജില്ല പട്ടികജാതി വികസന ഓഫിസര്‍ ആര്‍. രഘു തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.