പത്തനംതിട്ട: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ജില്ലതല ആഘോഷം 21ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ നടക്കും. രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി വീണ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. കാതോലിക്കേറ്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഫിലിപ്പോസ് ഉമ്മന്‍ അധ്യക്ഷത വഹിക്കും. രാവിലെ ഒമ്പതിന് കോളജ് അങ്കണത്തില്‍ നടക്കുന്ന ഗാന്ധിയന്‍ ചിത്രപ്രദര്‍ശനം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടിവ് അംഗം പ്രഫ. ടി.കെ.ജി. നായര്‍ ഉദ്ഘാടനം ചെയ്യും. നിക്ഷേപക സംഗമം പത്തനംതിട്ട: നിരവധി സംരംഭങ്ങളുള്ള സ്ഥലമായി ജില്ലയെ വളര്‍ത്തിയെടുക്കണമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ജില്ലതല നിക്ഷേപക സംഗമം പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സര്‍ക്കാര്‍ സ്‌പോണ്‍സേഡ് സ്‌കീം നടത്തിപ്പില്‍ മികച്ച നേട്ടം കൈവരിച്ച കനറാ ബാങ്കിനെയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനെയും കലക്ടര്‍ അനുമോദിച്ചു. കനറാ ബാങ്ക് ഡിവിഷനല്‍ മാനേജര്‍ ജോബി തോമസും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ചീഫ് മാനേജര്‍ സുബ്രഹ്മണ്യവും പത്തനംതിട്ട റീജനല്‍ ഓഫിസ് സീനിയര്‍ മാനേജര്‍ വര്‍ഗീസ് തോമസും പുരസ്‌കാരം ഏറ്റുവാങ്ങി. ബെസ്റ്റ് പെര്‍ഫോമന്‍സ് ബ്രാഞ്ചായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് തിരുവല്ലയെ തെരഞ്ഞെടുത്തു. പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ജില്ല വ്യവസായകേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ സിറിയക് തോമസ്, കെ.എസ്.എസ്.ഐ.എ പ്രസിഡന്റ് മോര്‍ളി ജോസഫ്, ജില്ല വ്യവസായ കേന്ദ്രം മാനേജര്‍ സി.ജി. മിനിമോള്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.