വയല്‍വാണിഭം സാംസ്‌കാരിക സന്ധ്യകള്‍ സമാപിച്ചു

പത്തനംതിട്ട: ഓമല്ലൂര്‍ വയല്‍വാണിഭത്തിന്റെ സാംസ്‌കാരിക സന്ധ്യകള്‍ സമാപിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച വൈകീട്ട് 5.30ന് കൊല്ലം ജില്ലയിലെ വെളിനെല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. അന്‍സറിന്റെ നേതൃത്വത്തില്‍ എത്തിയ പഞ്ചായത്ത് അംഗങ്ങളെയും വെളിനെല്ലൂര്‍ ശ്രീരാമക്ഷേത്ര ഭാരവാഹികളെയും ജോസ് നഴ്‌സറി ജങ്​ഷനില്‍നിന്ന്​ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ സ്വീകരിച്ചു. സമാപന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷതവഹിച്ചു. ഷാജി ജോര്‍ജ്, അഡ്വ. എം. അന്‍സര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ജി. ശ്രീവിദ്യ, സ്മിത സുരേഷ്, അഡ്വ. മനോജ് കുമാര്‍, സാലി തോമസ്, കെ.സി. അജയന്‍, ഉഷ റോയി, റിജു കോശി, എന്‍. മിഥുന്‍, കെ.എന്‍. അമ്പിളി, അഭിലാഷ്, ബൈജു ഓമല്ലൂര്‍, സജയന്‍ ഓമല്ലൂര്‍, സുബിന്‍ തോമസ് എന്നിവര്‍ സംസാരിച്ചു. ഫോട്ടോ PTL 10 OMALLOOR DC ഓമല്ലൂര്‍ വയല്‍വാണിഭ ചന്തയില്‍ കലക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ കൃഷി സാധനങ്ങളെ സംബന്ധിച്ച് ചോദിച്ചറിയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.