പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം വേണം -പുന്നല ശ്രീകുമാർ

ചിറ്റാർ: പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി ഏറ്റെടുക്കാൻ നിയമനിർമാണം വേണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ. കെ.പി.എം.എസ് കോന്നി യൂനിയൻ സമ്മേളനം ചിറ്റാർ എസ്​.എൻ.ഡി.പി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫലപ്രദമായ നിയമത്തിന്‍റെ അഭാവം ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ സിവിൽ കോടതികളിൽ സർക്കാർ നടത്തുന്ന ശ്രമങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അനിൽ ബെഞ്ചമൺപാറ അധ്യക്ഷത വഹിച്ചു. സുജ സതീഷ്‌, ഒ.സി. ജനാർദനൻ, മനോജ്‌ കുമാരസ്വാമി, പി.കെ. രഘു, ടി.വി. സതീഷ്‌കുമാർ എന്നിവർ സംസാരിച്ചു. നിലവിലെ ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തിൽ യൂനിയൻ വിഭജിച്ച് രണ്ട് ഏരിയ കമ്മിറ്റികളാക്കി മാറ്റി. കോന്നി യൂനിയൻ ഭാരവാഹികൾ: ഉദയൻ നെല്ലിമുരിപ്പ് (പ്രസി.), അജയൻ വള്ളിക്കോട് (സെക്ര.), മനീഷ് പാലമല (ട്രഷ.). ചിറ്റാർ യൂനിയൻ ഭാരവാഹികൾ: കെ.കെ. രാജൻ അഞ്ചേക്കർ (പ്രസി.​), പി.കെ. രഘു (സെക്ര.), ടി.വി. സതീഷ് കുമാർ (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.