വ്യാജവിഡിയോ പ്രചരിപ്പിക്കുന്നതായി പരാതി

പത്തനംതിട്ട: കൊല്ലം ജില്ലയിലെ ഒരു പെ​ട്രോൾ പമ്പിൽ അളവിൽ കൃത്രിമം കാണിച്ചെന്ന്​ ​ആരോപിച്ച്​ വ്യാജവിഡിയോ ചിലർ പ്രചരിപ്പിക്കുന്നതായും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഓൾ കേരള ഫെഡറേഷൻ ഓഫ്​ പെട്രോളിയം ട്രേഡേഴ്​സ്​ ജില്ല കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. എല്ലാ ​പെട്രോൾ പമ്പുകളും ലീഗൽ മെട്രോളജി വകുപ്പിന്‍റെ പരിശോധനകളുടെ അടിസ്ഥാനത്തിലാണ്​ പ്രവർത്തിക്കുന്നത്.​ പമ്പുകൾ മുഴുവൻ ഓട്ടോമാറ്റിക്കാണ്​​. വ്യാജ വിഡിയോ പ്രചരിപ്പിക്കുന്നത്​ കച്ചവടത്തെ ബാധിക്കുന്നുണ്ട്​. പമ്പുകളിൽ അടിക്കടി ഉണ്ടാകുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കാനും നടപടിയുണ്ടാകണം. കമീഷൻ തുകയിൽ കാലോചിത വർധന നടപ്പാക്കണമെന്നും അവർ ആവശ്യ​െപ്പട്ടു. ജില്ല പ്രസിഡന്‍റ്​ സി.കെ. രവിശങ്കർ, സെക്രട്ടറി ബിനോയ്​ തോമസ്​ എന്നിവർ പ​​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.