ഡി.വൈ.എഫ്.​ഐ ജില്ല സമ്മേളനം ഇന്ന്​ മുതൽ ഇളമണ്ണൂരിൽ

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ ജില്ല സമ്മേളനം മാർച്ച്​ 18, 19, 20 തീയതികളിൽ ഇളമണ്ണൂരിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച സംസ്ഥാന കമ്മിറ്റി അംഗം ആർ. മനു, ജില്ല ട്രഷറർ ബി. നിസാം എന്നിവരുടെ നേതൃത്വത്തിൽ പതാക, കൊടിമര ജാഥകൾ ജില്ലയിൽ പര്യടനം നടത്തും. 19ന് രാവിലെ 9.30ന് ഇളമണ്ണൂർ മോർണിങ്​ സ്റ്റാർ ഓഡിറ്റോറിയത്തിൽ സംസ്ഥാന പ്രസിഡൻറ് എസ്. സതീഷ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ആദ്യകാല നേതൃസംഗമവും ഉണ്ടാകും .15 ാം സംസ്ഥാന സമ്മേളനം പത്തനംതിട്ടയിൽ നടക്കുന്നതിനാൽ വിപുലമായ അനുബന്ധ പരിപാടികൾ ഉണ്ടാകില്ല. പ്രളയത്തിലും കോവിഡിലും സമാനതകളില്ലാത്ത സേവനങ്ങളാണ് ഡി.വൈ.എഫ്.ഐ ഏറ്റെടുത്ത് നടത്തിയതെന്ന്​ ഭാരവാഹികൾ പറഞ്ഞു. ജില്ലയിൽ 240 പുതിയ യൂനിറ്റുകളും എട്ട്​ മേഖല കമ്മിറ്റികളും രൂപവത്​കരിച്ചു. നിലവിൽ 1043 യൂനിറ്റുകളും 105 മേഖലാ കമ്മിറ്റികളും 11 ബ്ലോക്ക് കമ്മിറ്റികളുമുണ്ട്​. വാർത്തസമ്മേളനത്തിൽ ജില്ല സെക്രട്ടറി പി.ബി. സതീഷ് കുമാർ, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ അഡ്വ. ആർ.ബി. രാജീവ് കുമാർ, സംഘാടക സമിതി കൺവീനർ രാജ്കുമാർ എന്നിവർ പങ്കെടുത്തു. വെള്ളാള മഹാസഭ ഡയറക്ടർ ബോർഡ്​ തെരഞ്ഞെടുപ്പ്​: അഡ്വ. കെ.ജി. സുരേഷ്​ കമീഷണർ പത്തനംതിട്ട: കേരള വെള്ളാള മഹാസഭ ഡയറക്ടർ ബോർഡിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തുന്നതിന്​ കമീഷണറായി അഡ്വ. കെ.ജി. സുരേഷിനെ പത്തനംതിട്ട ജില്ല കോടതി ചുമതലപ്പെടുത്തി. യൂനിയൻ മണ്ഡലങ്ങളിൽ എട്ട്​, വ്യക്തിമണ്ഡലങ്ങളിൽ രണ്ട്​, വനിത മണ്ഡലം രണ്ട്​, യൂത്ത്​ വിങ്​​ രണ്ട്​ ഉൾപ്പെടെ 14 ഒഴിവുകളിലേക്കാണ്​ തെരഞ്ഞെടുപ്പ്. വോട്ടവകാശമുള്ള അംഗങ്ങളുടെ കരടുവോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. 24ന്​​ തെഞ്ഞെടുപ്പും 26ന്​ വോട്ടെണ്ണലും നടക്കും. ഔദ്യോഗിക ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്​ 28ന്​ രാവിലെ 11ന്​ റാന്നി ഹെഡ്​ ഓഫിസിൽ നടക്കും

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.