സംരക്ഷണമില്ല; പന്നിവിഴ പാമ്പേറ്റുകുളം നശിക്കുന്നു

അടൂർ: സർക്കാർ സഹസ്ര സരോവർ പദ്ധതി - നബാർഡിൽ ഉൾപ്പെടുത്തിയ പന്നിവിഴ പാമ്പേറ്റുകുളം സംരക്ഷണമില്ലാതെ നശിക്കുന്നു. ഒരു കാലത്ത് പന്നിവിഴ പ്രദേശത്തെ ശുദ്ധജല സ്രോതസ്സായിരുന്നു പാമ്പേറ്റുകുളം. ഇപ്പോൾ പായലും മാലിന്യവും നിറഞ്ഞ് ഉപയോഗശൂന്യമാണ്. ശബരിമല പാതയായ അടൂർ-തട്ട-പത്തനംതിട്ട റോഡിന്‍റെ വശത്തായുള്ള കുളം വർഷങ്ങൾക്ക് മുമ്പ്​ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ചളി നീക്കി നാലുവശവും കെട്ടി സംരക്ഷിച്ചിരുന്നതാണ്. 2016 മാർച്ച് രണ്ടിന് സർക്കാർ സഹസ്ര സരോവർ പദ്ധതി - നബാർഡിൽ ഉൾപ്പെടുത്തി. നവീകരണം നടത്തിയെങ്കിലും ഇത് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല. പിന്നീട് കുളം നാശത്തിന്റെ വക്കിലേക്ക് നീങ്ങി. വർഷങ്ങൾ മുമ്പുവരെ പന്നിവിഴ ദേശത്തെ കൃഷിയിടങ്ങളിലേക്ക് ഈ കുളത്തിൽനിന്നാണ്​ വെള്ളമെത്തിച്ചിരുന്നത്. കുളത്തിൽനിന്ന്​ വെള്ളം പുറത്തേക്ക് ഒഴുകിപ്പോകാനുള്ള ചാലുകൾ അടഞ്ഞതും ഒപ്പം നിലങ്ങൾ നികത്തിയതും കാരണം പായൽ നിറയുകയും വെള്ളം വൃത്തി ഹീനമാകുകയും ചെയ്തു. PTL ADR Kulam പന്നിവിഴ പാമ്പേറ്റുകുളം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.