പത്തനംതിട്ട: സംസ്ഥാന ബജറ്റിൽ ഭിന്നശേഷിക്കാരെ അവഗണിച്ചതിൽ ഡിഫ്രൻഡ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പടിക്കൽ ധർണ നടത്തി. ഡി.സി.സി വൈസ് പ്രസിഡന്‍റ് അഡ്വ. എ. സുരേഷ് കുമാർ ധർണ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് അച്ചൻകുഞ്ഞ് തിരുവല്ല അധ്യക്ഷത വഹിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്. വിനോദ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് അബ്ദുൽ കലാം ആസാദ്, ഡി.എ.പി.സി സംസ്ഥാന സെക്രട്ടറി സി.കെ. തോമസ്, റെനീസ് മുഹമ്മദ്, ജോസ് പള്ളിവാതിൽക്കൽ, എം.കെ. ജോൺ ഉളനാട്, തോമസ് ജോൺ ഇലന്തൂർ, സുനിൽ കുടശ്ശനാട്, ബിനു ഏഴംകുളം, അനിൽ പൂവത്തൂർ, സജി പയ്യനാമൺ എന്നിവർ സംസാരിച്ചു. -------- PTL 13 DIFFERENT ഡിഫ്രൻഡ്ലി ഏബിൾഡ് പീപ്പിൾസ് കോൺഗ്രസ് പ്രവർത്തകർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷൻ പടിക്കൽ നടത്തിയ ധർണ ``````````` പ്രമാടം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷം വി. കോട്ടയം: പ്രമാടം പഞ്ചായത്തിന്‍റെ അന്തിച്ചന്ത, എഴുമൺ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളായ അന്തിച്ചന്ത, തലയിറ, കല്ലേലിക്കുഴി, വേങ്ങവിള, എഴുമൺ പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമം. പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന കെ.ഐ.പി കനാൽ തുറന്നുവിട്ടാൽ കുറെ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം ലഭിക്കും. ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് അന്തിച്ചന്ത വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് ജനറൽ സെക്രട്ടറി ജോസ് പനച്ചക്കൽ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്‍റ് ഇ.എം. ജോയിക്കുട്ടി അധ്യക്ഷത വഹിച്ചു. പ്രസീത രഘു, രഞ്ജിനി ശ്രീകുമാർ, സുന്ദർരാജ്, മനേഷ് തങ്കച്ചൻ, ബാബു, ശോഫി ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.