മണ്ണ് മാഫിയ നികത്തിയ തോട് പൂര്‍വസ്ഥിതിയിലാക്കാന്‍ നിര്‍ദേശം

റാന്നി: വെച്ചൂച്ചിറ നവോദയക്കുസമീപം തോട് മണ്ണിട്ട് നികത്തി സ്വകാര്യ ഭൂമിയിലേക്ക്​ വഴിയുണ്ടാക്കി മലയിടിച്ചു കടത്താനുള്ള നീക്കത്തിൽ നാട്ടുകാരുടെ പരാതിയെത്തുടർന്ന് നടപടി. തോട്​ പൂര്‍വസ്ഥിതിയിലാക്കാന്‍ റാന്നി തഹസില്‍ദാര്‍ അജിത്കുമാര്‍ നിർദേശം നല്‍കി. ചൊവ്വാഴ്ച വൈകീട്ട്​ നാലിന് മുമ്പ്​ തോട്​ പൂര്‍വ സ്ഥിതിയിലാക്കുമെന്നാണ് മണ്ണുപെര്‍മിറ്റ് എടുത്തവര്‍ റവന്യൂ അധികൃതര്‍ക്കു ഉറപ്പുകൊടുത്തത്. ഇതു നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലമുള വില്ലേജ് ഓഫിസര്‍ക്ക് തഹസില്‍ദാര്‍ നിർദേശം നല്‍കി. മണ്ണുകടത്താൻ നവോദയ-പെരുന്തേനരുവി റോഡരികിലെ താന്നിക്കാപുഴ തോടാണ് മണ്ണിട്ടുമൂടി മറുകരയിലേക്ക്​ വഴിയുണ്ടാക്കിയത്. വലിയ പൈപ്പ് തോട്ടിലിട്ട ശേഷം മാത്രമെ വാഹനം മറുകരയിലേക്ക്​ കയറ്റൂവെന്ന നാട്ടുകാര്‍ക്ക്​ നല്‍കിയ ഉറപ്പു ലംഘിക്കുകയായിരുന്നു. ഗുണനിലവാരമില്ലാത്ത പൈപ്പുകളാണ് ഇതിന്​ ഇവിടെ എത്തിച്ചത്. ടോറസ് അടക്കം ലോറികള്‍ ഇതിനു മുകളിലൂടെ കടക്കുമ്പോള്‍ പൈപ്പു തകരാന്‍ സാധ്യതയുണ്ടെന്നു കണ്ടാണ് മണ്ണിട്ടു മൂടിയതെന്നാണ് ഇവരുടെ വിശദീകരണം. വാഹനങ്ങളില്‍ പി.ഡബ്ല്യു.ഡി അര്‍ജന്‍റ് എന്നെഴുതി വെച്ചാണ് മണ്ണുമാഫിയ കണ്ണുവെട്ടിക്കുന്നത്. അമിത ലോഡുമായി വലിയ ലോറികള്‍ പോകുമ്പോള്‍ റോഡു തകരാന്‍ ഇടയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. -------- Ptl rni _1 Land ഫോട്ടോ: വെച്ചൂച്ചിറ നവോദയക്കുസമീപം തോട് മണ്ണിട്ടുമൂടി സ്വകാര്യഭൂമിയിലേക്ക് വഴി ഉണ്ടാക്കിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.