കോന്നി: കോന്നി റിപ്പബ്ലിക്കൻ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് വിരമിച്ച ഹെഡ്മിസ്ട്രസ് ശശികല വി. നായർ, അധ്യാപകരായ എസ്. സന്തോഷ് കുമാർ, സജി വർഗീസ്, ലാബ് ടെക്നിക്കൽ അസിസ്റ്റന്‍റ് പി.ആർ. സുധാകുമാർ എന്നിവർക്ക് യാത്രയയപ്പ് നൽകി. കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി സജി സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്‍റ് മനോജ് പുളിവേലിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം റോബിൻ പീറ്റർ ഉപഹാര സമർപ്പണവും ആദരിക്കൽ ചടങ്ങും നിർവഹിച്ചു. നാരീശക്തി പുരസ്കാര ജേതാവ് ഡോ എം.എസ്. സുനിൽ മുഖ്യപ്രഭാഷണം നടത്തി. കോന്നി പഞ്ചായത്ത് അംഗം സിന്ധു സന്തോഷ്, ആർ.വി.എച്ച്.എസ് മാനേജർ എൻ. മനോജ്, വിദ്യാർഥി പ്രതിനിധി അർച്ചന, സ്റ്റാഫ് സെക്രട്ടറി മാത്യൂസൺ പി. തോമസ്, പ്രിൻസിപ്പൽ ആർ. സുനിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.